Connect with us

Covid19

മാസ്‌ക് ധരിച്ചില്ല; പിഴ ഈടാക്കിയത് 28000 പേരില്‍ നിന്ന്

Published

|

Last Updated

പൂണെ| ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ജനങ്ങള്‍ മാസ്‌കക്കുള്‍ ധരിക്കാതെ പുറത്ത് ചുറ്റി കറങ്ങുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഒരാഴ്ചക്കിടെ മാസ്‌ക് ധരിക്കാത്തതിന് പുണെയില്‍ 28,000 പേര്‍ക്കാണ് പുണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ചുമത്തിയത്.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ജനങ്ങള്‍ പുറത്ത് ഇറങ്ങുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഈ മാസം രണ്ട് മുതല്‍ 10 വരെ 27,989 പേരില്‍ നിന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴ ഈടാക്കിയതെന്ന് പുണെ ഡി സി പി ബച്ചന്‍ സിംഗ് പറഞ്ഞു.

മാസ്‌ക് ധരിക്കാത്തതിന് 500 രൂപയാണ് ഇവരില്‍ നിന്ന് പിഴ ഈടാക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 13,994,500 രൂപയാണ് ഈയിനത്തില്‍ സര്‍ക്കാറിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൂണെ ജില്ലയില്‍ നിന്ന് മാത്രം മാസ്‌ക് ധരിക്കാത്തതിന് ഒന്നരകോടി രൂപയാണ് പിഴയായി ലഭിച്ചതെന്ന് ജില്ലാ കലക്ടര്‍ രാജേഷ് ദേശ്മുഖ് പറഞ്ഞു.

Latest