നീറ്റ് പരീക്ഷ: തമിഴ്‌നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

Posted on: September 12, 2020 5:38 pm | Last updated: September 12, 2020 at 5:38 pm

ചെന്നൈ| നീറ്റ് പരീക്ഷ നടക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കേ തമിഴ്‌നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ എഴുതി വെയ്റ്റിംഗ് ലിസ്റ്റിലുണ്ടായിരുന്ന 19കാരിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെ കുറിച്ചോർക്കുമ്പോൾ തനിക്ക് പേടി തോന്നുന്നു എന്നാണ് വിദ്യാർഥിനി എഴുതിയ അത്മഹത്യാ കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു.

2017ൽ പ്ലസ്ടു പൂർത്തിയാക്കിയ പെൺകുട്ടിയുടെ മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണ്. ബുധനാഴ്ച തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയ 19കാരനായ വിദ്യാർഥിനി വിഘ്‌നേശും പരീക്ഷാ ഭയം കാരണം ആത്മഹത്യ ചെയ്തിരുന്നു.