ഇ ഡിയുടെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ മന്ത്രി കെടി ജലീല്‍ പുറത്തുവിടണം: കെ സുരേന്ദ്രന്‍

Posted on: September 12, 2020 11:56 am | Last updated: September 12, 2020 at 12:58 pm

തിരുവനന്തപുരം | എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി കെ ടി ജലീല്‍ തയ്യാറാകണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മന്ത്രിസഭയിലെ അംഗമായതിനാല്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജലീലിന് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിയായതിനു ശേഷം ജലീല്‍ നടത്തിയിട്ടുള്ള അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള വിശദാംശങ്ങളും ഇ ഡി അന്വേഷിച്ചു. അതിനാലാണ് ഒന്നും തുറന്നുപറയാന്‍ ജലീല്‍ തയ്യാറാകാത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിനു കാരണം കെ ടി ജലീലുമായുള്ള പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കാളിത്തം ഉണ്ടെന്നതു കൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.