അഞ്ചിന ഉടമ്പടി :ഇന്ത്യ ചൈന കമാന്‍ഡര്‍തല ചര്‍ച്ചകള്‍ അടുത്ത ആഴ്ച

Posted on: September 12, 2020 8:10 am | Last updated: September 12, 2020 at 11:59 am

ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കവെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവുമായി അടുത്തയാഴ്ച കമാര്‍ഡര്‍തല ചര്‍ച്ചകള്‍ നടത്തും. കിഴക്കന്‍ ലഡാക്കില്‍ നാലുമാസമായി തുടരുന്ന സംഘര്‍ഷം ലഘൂകരിക്കാനും പട്ടാളത്തെ പിന്‍വലിക്കാനുമായി ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട അഞ്ചിന ഉടമ്പടിയിലെ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ച. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയുമായി വ്യാഴാഴ്ച മോസ്‌കോവില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.

അതേ സമയം അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയില്‍ നിന്നും സെപ്തംബര്‍ നാലിന് കാണാതായി പിന്നീട് ചൈനയില്‍ കണ്ടെത്തിയ അഞ്ച് യുവാക്കളെ ചൈനീസ് പട്ടാളം ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.