Connect with us

International

ചികിത്സയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ സുരക്ഷ ജര്‍മനി ശക്തമാക്കി

Published

|

Last Updated

ബര്‍ലിന്‍ |  റഷ്യന്‍ പ്രസിഡന്റ് വ്്‌ളാഡിമര്‍ പുട്ടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നിരയിലെ പ്രധാനിയുമായ അലക്‌സി നാവാല്‍നിയുടെ സുരക്ഷ ശക്തമാക്കി ജര്‍മനി. വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ജര്‍മനിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെതിനെ തുടര്‍ന്നാണ് ജര്‍മനിയുടെ ഇടപെടല്‍. അലക്‌സി ഇപ്പോള്‍ അബോധാവസ്ഥയില്‍ തന്നെയാണെങ്കിലും അദ്ദേഹത്തിന് ഉടന്‍ സംസാരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജര്‍മന്‍ അധികൃതര്‍ പറയുന്നത്. ഇതിനാല്‍ അദ്ദേഹത്തെ അഭായപ്പെടുത്താന്‍ നീക്കമുണ്ടായേക്കുമെന്ന തിരച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ആശിപത്രി സുരക്ഷ വര്‍ധിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി സായുധ പോലീസുകാരെ ആശുപത്രി പരിസരത്ത് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അലക്‌സി നവല്‍നിയുടെ ദേഹത്ത് പ്രയോഗിച്ച വിഷം ഏതെന്ന് ജര്‍മനിയിലെ ആശുപത്രി കണ്ടെത്തിയിരുന്നു. സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് ഉപയോഗിച്ചിരുന്ന നോവിചോക് എന്ന നെര്‍വ് ഏജന്റാണ് അലക്‌സി നവല്‍നിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്.
2018ല്‍ ഇംഗ്ലണ്ടില്‍ വച്ച് റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപലിനെയും മകളെയും കൊലപ്പെടുത്താനായി നല്‍കിയ അതേ വിഷമാണിത്. എങ്ങനെയാണ് കഴിഞ്ഞ ആഗസ്റ്റ് 20ന് സൈബീരിയയില്‍ നിന്ന് മോസ്‌കോവിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ച് നവല്‍നിക്ക് വിഷബാധയേറ്റത് എന്ന് റഷ്യ വ്യക്തമാക്കണമെന്ന് ബെര്‍ലിന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.