ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കണം; കേന്ദ്രത്തിന്‌ കത്തയച്ച് മന്ത്രി സുധാകരന്‍

Posted on: September 10, 2020 9:01 pm | Last updated: September 11, 2020 at 8:00 am

തിരുവനന്തപുരം | ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. യാത്രക്കാരുടെ എണ്ണം കുറവാണെന്നതിന്റെ പേരില്‍ ട്രെയിനുകള്‍ റദ്ദാക്കരുതെന്ന് കത്തില്‍ ആവശ്യപ്പെട്ടു. യാത്രാസൗകര്യങ്ങള്‍ വളരെ കുറവായ ഈ പ്രതിസന്ധി കാലത്ത് അത്തരമൊരു നടപടിയിലേക്കു പോകുന്നത് വലിയ പ്രയാസങ്ങള്‍ക്ക് ഇടയാക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ ഹ്രസ്വദൂര ട്രെയിനുകള്‍ ഓടിക്കണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചിട്ടുണ്ട്.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.