ഇന്ത്യയില്‍ നിര്‍മിച്ച വേഗതയേറിയ ഇലക്ട്രിക് ബൈക്ക് അടുത്ത മാസം വിപണിയില്‍

Posted on: September 10, 2020 8:45 pm | Last updated: September 10, 2020 at 8:53 pm

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിര്‍മിച്ച വേഗതയേറിയ ഇലക്ട്രിക് ബൈക്ക് അടുത്ത മാസം മുതല്‍ വിപണിയിലെത്തുമെന്ന് വൺ ഇലക്ട്രിക് മോട്ടോർ സൈക്കിൾ എന്ന കമ്പനി. ആദ്യഘട്ടത്തില്‍ ഡല്‍ഹി എന്‍ സി ആര്‍, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലാണ് ഇത് ലഭ്യമാകുക.

പ്രി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രി ബുക്കിംഗ് സൗജന്യമാണ്. നിക്ഷേപം ആവശ്യമില്ല. ക്രിഡ്ന്‍ എന്നതാണ് ഇതിന്റെ പേര്. ബൈക്ക് ടാക്‌സി, ഡെലിവറി എന്നിവക്ക് ഉപകാരപ്രദമാണ് ബൈക്ക് എന്ന് കമ്പനി അവകാശപ്പെടുന്നു.

മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗതയാണ് കമ്പനി പറയുന്നത്. രാജ്യത്ത് നിലവില്‍ ലഭ്യമായതില്‍ കൂടുതല്‍ വേഗതയും കരുത്തുമുള്ളതാണ് ഈ വൈദ്യുത ബൈക്ക്. 1.29 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഒരു ലക്ഷം രൂപയുടെ താഴെ മറ്റൊരു മോഡല്‍ ഇറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ALSO READ  മോട്ടൊറോളയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി