Connect with us

Kerala

മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിരോധിത പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടി; നാലുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

വയനാട് | മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഒന്നര കോടി രൂപ വില വരുന്ന നിരോധിത പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടി. രാവിലെ ഒമ്പതോടെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പാന്‍മസാല പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് തിരൂര്‍ സ്വദേശി സിറാജുദ്ദീന്‍, കര്‍ണാടക സ്വദേശികളായ ധനേഷ്, ബജാദ്, പാഷ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ചരക്കു ലോറിയില്‍ 140 ചാക്കുകളിലായി നിറച്ച നിലയിലായിരുന്നു പാന്‍മസാല.