പ്രധാനമന്ത്രി കിസാന്‍ യോജന പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ്; തമിഴ്‌നാട്ടില്‍ നാല് പേര്‍ അറസ്റ്റില്‍

Posted on: September 10, 2020 11:47 am | Last updated: September 10, 2020 at 3:37 pm

ചെന്നൈ  |പ്രധാനമന്ത്രി കിസാന്‍ യോജന പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വന്‍ തട്ടിപ്പ്. കര്‍ഷകരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് കോടികള്‍ തട്ടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ നാല് പേരെ സിബിസിഐഡി അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരില്‍ രണ്ട് പേര്‍ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുപ്പത്തൂര്‍, റാണിപേട്ട് ജില്ലകളിലാണ് വന്‍ തട്ടിപ്പ് നടന്നത്. വ്യാജ രേഖകളും, തിരിച്ചറിയല്‍ രേഖകളും ഉണ്ടാക്കിയായിരുന്നു ഓണ്‍ലൈന്‍ തട്ടിപ്പ്. ഇവരുടെ അക്കൗണ്ടിലേക്ക് 35 കോടി രൂപ മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തി