കുട്ടനാട്ടില്‍ മത്സരിക്കാന്‍ തുഷാറിന് മേല്‍ ബിജെപി സമ്മര്‍ദം

Posted on: September 10, 2020 8:10 am | Last updated: September 10, 2020 at 11:00 am

ആലപ്പുഴ | ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദം. സാമുദായിക ഘടകകങ്ങള്‍ തുണച്ചാല്‍ കുട്ടനാട്ടില്‍ ജയിച്ചുകയറാമെന്നാണ് ബിജെപി വിലയിരുത്തല്‍.

അതേ സമയം മത്സരത്തിനില്ലെന്ന നിലപാടാണ് തുഷാറിന്റേത്. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ ടി പി മന്മദന്‍, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി അനിയപ്പന്‍ എന്നീ പേരുകള്‍ പരിഗണനക്കായി നിര്‍ദേശിക്കുകയും ചെയ്തു. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

അതേസമയം, ബിഡിജെഎസ് വിമത വിഭാഗം നേതാവ് സുഭാഷ് വാസു മറ്റന്നാള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മുന്‍ ഡിജിപി ടി പി സെന്‍കുമാറോ സുഭാഷ് വാസുവോ മത്സരത്തിനിറങ്ങും.