Connect with us

International

ശ്രീലങ്കന്‍ തീരത്തെ എണ്ണക്കപ്പലിലെ തീ അണച്ചതായി ഇന്ത്യന്‍ നേവി

Published

|

Last Updated

കൊളംബോ | ശ്രീലങ്കന്‍ തീരത്തു വച്ച് തീപിടിച്ച എണ്ണക്കപ്പലില്‍ തീ അണച്ചതായി ഇന്ത്യന്‍ നേവി ബുധനാഴ്ചയാണ് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കിയത്.

കുവൈറ്റില്‍നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് എണ്ണയുമായി എത്തിയ കപ്പലില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തീപിടിച്ചത്. ഞായറാഴ്ചയോടെ തീ അണയ്ക്കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച കപ്പലില്‍ വീണ്ടും തീപിടിക്കുകയായിരുന്നു. ഇതാണ് ബുധനാഴ്ച നിയന്ത്രണവിധേയമാക്കിയത്.

പനാമ രജിസ്‌ട്രേഷനിലുള്ള ന്യൂഡയമണ്ട് കപ്പലില്‍ 2,70,000 മെട്രിക്ക് ടണ്‍ എണ്ണയാണുള്ളത്. ഈ എണ്ണ ചോര്‍ന്നൊലിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്താല്‍ ശ്രീലങ്കയുടെ തീരത്ത് വന്‍ പാരിസ്ഥിതിക നാശമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest