National
അധിര്‍ രഞ്ചന്‍ ചൗധരി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍

ന്യൂഡല്‍ഹി | അധിര്‍ രഞ്ചന്‍ ചൗധരി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി നിയമിതനായി. നിലവില്‍ പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവാണ് അദ്ദേഹം. മുന്‍ അധ്യക്ഷന്‍ സൊമന്‍ മിത്രയുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവില്‍ അടിയന്തര പ്രാബല്യത്തോടെയാണ് നിയമനം. ബംഗാളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി അധ്യക്ഷനായി ചൗധരി എത്തുന്നത്.
ഒരു വ്യക്തിക്ക് ഒരു പദവി എന്ന നയം പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതിനാല്‍ ലോക്‌സഭാ കക്ഷി നേതൃ സ്ഥാനത്ത് അദ്ദേഹം തുടരുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
---- facebook comment plugin here -----