കീം 2020: എൻജിനീയറിംഗിന് 56,599 പേർക്കും ഫാർമസിക്ക് 44,390 പേർക്കും യോഗ്യത

Posted on: September 9, 2020 10:50 pm | Last updated: September 9, 2020 at 10:51 pm

തിരുവനന്തപുരം | കീം 2020എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ, മെഡിക്കൽ,പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിംഗിന് 56,599 പേരും ഫാർമസി കോഴ്സുകൾക്ക് 44,390 പേരും യോഗ്യത നേടി. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ്‌ സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള കാർഷിക സർവകലാശാല എന്നിവയാണ്‌ കീം ഉപയോഗിച്ച്‌ അവരുടെ പ്രഫഷനൽ കോഴ്‍സുകളിലേക്ക്‌ പ്രവേശനം നൽകുന്നത്‌. കൊവിഡ് പ്രതിസന്ധിക്കിടെ അതീവ സുരക്ഷയോടെയാണ് കീം പരീക്ഷകൾ നടന്നത്.

ALSO READ  പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാഫലം നാളെ