കൊവിഡ്; സഊദിയില്‍ 28 മരണം, 92.3 ശതമാനം പേര്‍ക്ക് രോഗമുക്തി

Posted on: September 9, 2020 9:12 pm | Last updated: September 9, 2020 at 9:13 pm

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചു. പുതുതായി 775 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 720 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,23,012 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 298,966 പേര്‍ രോഗമുക്തി നേടി. രോഗമുക്തരുടെ നിരക്ക് 92.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ജിദ്ദ- 06, അബഹ- 03, റിയാദ്- 02, ജിസാന്‍- 02, തബൂക്ക്- 02, ഹഫര്‍ അല്‍ബാത്തിന്‍- 02, അല്‍ഹുഫൂഫ്- 01, മദീന- 01, അറാര്‍- 01, അല്‍മുബാറസ്- 01, ത്വാഇഫ്- 01, ബുറൈദ- 01, അബൂഅരീഷ്- 01, ഉഹദ് റുഫൈദ- 01, സാംത- 01, സകാക്ക- 01, അല്‍ഖുറയാത്ത്- 01 എന്നീ പ്രദേശങ്ങളിലാണ് ബുധനാഴ്ച കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. രോഗ ബാധിതരില്‍ 19,881 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ 1,386 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.