എസ് എസ് എഫ് തിരുവനന്തപുരം ഡിവിഷൻ സാഹിത്യോത്സവ് 25 മുതൽ

Posted on: September 9, 2020 7:23 pm | Last updated: September 9, 2020 at 7:23 pm

തിരുവനന്തപുരം | എസ് എസ് എഫ് തിരുവനന്തപുരം ഡിവിഷൻ സാഹിത്യോത്സവ് ഈ മാസം 25, 26, 27 തിയതികളിൽ നടക്കും.  പ്രഖ്യാപനം കവി മുരുകൻ കാട്ടാക്കട നിർവഹിച്ചു. ലോകമെമ്പാടും സമാനതകളില്ലാത്ത പരീക്ഷണമായി കൊവിഡ് മഹാമാരിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ പ്രത്യാശയുടെയും നന്മയുടെയും സന്ദേശമാണ് കലാ സാഹിത്യങ്ങളിലൂടെ ലോകത്തിനു നൽകാൻ കഴിയുക. അതിജീവനത്തിന്റെ പാതയിൽ കരുത്തു പകരാൻ വിദ്യാർഥിമനസുകൾക്ക് ആർജവവും കരുത്തും സാഹിത്യോത്സാവിനു നൽകാൻ സാധിക്കട്ടെ എന്ന് പ്രഖ്യാപന ചടങ്ങിൽ അദ്ദേഹം വിദ്യാർഥികളോട് അറിയിച്ചു.

കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇത്തവണ മത്സരങ്ങൾ നടക്കുക. അഞ്ച് സെക്ടറുകളിലെ യൂനിറ്റ് തലത്തിൽ നടന്ന മത്സരങ്ങളിൽ ജേതാക്കാളായ ഇരുനൂറ് പ്രതിഭകളാണ് മാറ്റുരക്കുക. ഡിവിഷൻ ജേതാക്കൾ ജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടും. ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ നടന്ന പ്രഖ്യാപന സംഗമത്തിൽ സെക്രട്ടറി അൻഷാദ് ജൗഹരി വട്ടിയൂർക്കാവ് സാഹിത്യോത്സവ് സന്ദേശം നൽകി. സർക്കാരിൻറെയും ആരോഗ്യവകുപ്പിന്റെയും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാകും മത്സരങ്ങൾ നടക്കുക എന്ന് നേതാക്കൾ അറിയിച്ചു.