പുതിയ സർക്കാർ സ്കൂളുകൾ കെട്ടിടങ്ങളെല്ലാം മലബാറിലാണെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

Posted on: September 9, 2020 4:49 pm | Last updated: September 9, 2020 at 7:46 pm

തിരുവനന്തപുരം | പുതുതായി ഉദ്ഘാടനം ചെയ്യുന്ന സ്‌കൂളുകളുടെ കാര്യത്തിൽ ചിലർ സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കെട്ടിടങ്ങളെല്ലാം മലബാർ ഭാഗത്തെ സ്‌കൂളുകൾക്കാണെന്നായിരുന്നു പ്രചാരണം.

എന്നാൽ, ബാലരാമപുരം മുതൽ ചേലക്കരെ വരെയുള്ള മേഖലയിലെ 19 സ്‌കൂളുകൾക്കാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 34 ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിൽ നടക്കുന്ന നല്ലകാര്യങ്ങളെ അപകീർത്തിപ്പെടുത്താൻ ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ കാര്യത്തിലും ഇത് സംഭവിച്ചു. രണ്ടേകാൽ ലക്ഷം വീടുകളാണ് ലൈഫ് മിഷനിൽ പൂർത്തിയാക്കി വീടില്ലാത്തവർക്ക് നൽകിയത്.

രണ്ടേകാൽ ലക്ഷം കുടുംബങ്ങൾക്കാണ് അഭിമാനബോധം പകരാനായത്. സാധാരണ മനുഷ്യരെക്കുറിച്ച് താത്പര്യമുള്ള എല്ലാവരും ഇത്തരം പദ്ധതികൾ സ്വാഗതം ചെയ്യും. പദ്ധതി വിജയിപ്പിക്കുന്നതിന് നാട്ടിലെ സുമനസ്സുകളെല്ലാം ഒപ്പം ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  അനന്തരം, ഹിന്ദുത്വ വര്‍ഗീയതയെ ഒളിച്ചുകടത്തും