ദ്വിദിന ദേശീയ വിദ്യാഭ്യാസ സെമിനാറിന് തുടക്കം

Posted on: September 8, 2020 11:32 pm | Last updated: September 8, 2020 at 11:32 pm

കോഴിക്കോട് | ‘എന്‍ ഇ പി 2020: വിദ്യാഭ്യാസരംഗത്ത് രൂപപ്പെടുത്തുന്ന മാറ്റങ്ങള്‍’എന്ന ശീര്‍ഷകത്തില്‍ മര്‍കസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ വിദ്യാഭ്യാസ സെമിനാര്‍ ആരംഭിച്ചു. പ്രിസം നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സെമിനാറില്‍ എന്‍ സി ഇ ആര്‍ ടി മുന്‍ കരിക്കുലം തലവന്‍ പ്രൊഫ എം.എ ഖാദിര്‍, ഡല്‍ഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. യാസര്‍ അറഫാത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖം അവതരിപ്പിച്ചു. മലയാളം യൂണിവേഴ്സിറ്റി മുന്‍ റെജിസ്ട്രാര്‍ പ്രൊഫ ഉമര്‍ ഫാറൂഖ് മോഡറേറ്ററായി.

ബുധാനാഴ്ച വൈകുന്നേരം 4.30 മുതല്‍ ജെ.എന്‍.യു അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുരേഷ് ബാബു , ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.പി മനോജ് എന്നിവര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 4 മുതല്‍ 6.30 വരെയാണ് പരിപാടികള്‍. സൂം,യൂട്യൂബ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലാണ് സെമിനാര്‍ നടക്കുന്നത്.