കേരളത്തിലോടുന്ന മൂന്ന് ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ റദ്ദാക്കി

Posted on: September 8, 2020 11:24 pm | Last updated: September 9, 2020 at 8:21 am

തിരുവനന്തപുരം | സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ റദ്ദാക്കി. കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് റദ്ദാക്കിയത്.

മതിയായ യാത്രക്കാരില്ലാത്തതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു. രാജ്യത്താകമാനം ഏഴ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്‌