Connect with us

Kerala

വെള്ളിയാഴ്ച ജുമുഅക്കു നൂറ് പേര്‍ക്കു അനുമതി വേണം; കലക്ടര്‍ക്കു നിവേദനം നല്‍കി

Published

|

Last Updated

ജുമുഅക്ക് നൂറു പേര്‍ക്ക് സംബന്ധിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ടു ജില്ലാ കലക്ടറുമായി സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു

കോഴിക്കോട് | കൊവിഡ് 19 സാഹചര്യത്തില്‍ കേരളത്തിലെ ഇതര ജില്ലകളിലെ പോലെ കോഴിക്കോട് ജില്ലയിലും വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനു പള്ളികളില്‍ നൂറു പേര്‍ക്കു ഒരുമിച്ചു കൂടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവുവിനു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി, സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍ എന്നിവര്‍ ചേര്‍ന്നു നിവേദനം നല്‍കി.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് വളരെ ചുരുങ്ങിയ സമയം മാത്രമാണ് പള്ളിയില്‍ ഒരുമിച്ചു കൂടുന്നതെന്നും ഇക്കാര്യത്തില്‍ മസ്ജിദ് ഭാരവാഹികള്‍ ബദ്ധ ശ്രദ്ധപുലര്‍ത്തുമെന്നും നിവേദനത്തിലൂടെ കലക്ടറെ അറിയിച്ചു. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയാതായി സി മുഹമ്മദ് ഫൈസി അറിയിച്ചു.

Latest