ദീപക് കൊച്ചാറിനെ ഈ മാസം 19 വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു

Posted on: September 8, 2020 6:28 pm | Last updated: September 8, 2020 at 6:28 pm

ന്യൂഡൽഹി| ഐ സി ഐ സി ഐ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദ കൊച്ചാറിന്റെ ഭർത്താവും വ്യവസായിയുമായ ദീപക് കൊച്ചാറിനെ ഈ മാസം 19 വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ ഇ ഡി ഓഫീസിൽ വിളിച്ചുവരുത്തിയ അദ്ദേഹത്തെ ഇന്നലെ രാത്രിയോടെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തത്.

വീഡിയോകോണിന് ഐ സി ഐ സി ഐ ബേങ്ക് 3,250 കോടി രൂപ വഴിവിട്ടു വായ്പ നൽകിയെന്നാണ് കേസ്.
ചന്ദ കോച്ചറിന്റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കൾ ഉൾപ്പെടെ 78 കോടിയുടെ സ്വത്തുക്കൾ ഈ വർഷം ആദ്യം കണ്ടുകെട്ടിയിരുന്നു.

വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂതിനെതിരെയും കേസുണ്ട്. സംഭവത്തിൽ സി ബി ഐയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.