Gulf
ലോകത്ത് കൂടുതൽ പ്രൈവറ്റ് വി പി എൻ ഡൗൺലോഡ് ചെയ്തത് യു എ ഇയിൽ

ദുബൈ | ലോകത്തു ഏറ്റവും വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ (വി പി എൻ) ഡൗൺലോഡ് ചെയ്തത് യു എ ഇയിൽ. 2020 ആദ്യ പകുതിയിലെ കണക്കെടുത്തപ്പോഴാണിത്.
യു എ ഇയിൽ ഓരോ 2.58 പേരിൽ ഒരാൾ വി പി എൻ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ജനുവരി മുതൽ ജൂൺ വരെ 3,829,729 പേർ വി പി എൻ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തതായി കണ്ടെത്തി.
ഇത് 38.72 ശതമാനം നിരക്ക് സൂചിപ്പിക്കുന്നു.
ഖത്വറിൽ 27.95 ശതമാനം, ഒമാൻ 23.82, സഊദി അറേബ്യ 15.54, കുവൈത്ത് 13.01 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത അഞ്ച് രാജ്യങ്ങൾ. മഡഗാസ്‌കർ 0.08 ശതമാനവും കെനിയ 0.31 ശതമാനവും ഉസ്‌ബെക്കിസ്ഥാൻ 0.60 ശതമാനവുമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും വി പി എൻ ഡൗൺലോഡ് ചെയ്ത് ഡാറ്റ വിശകലനം ചെയ്താണ് ശതമാനം കണക്കാക്കിയത്. അറ്റ്‌ലസ് വി പി എൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളതാണിത്.
---- facebook comment plugin here -----