Connect with us

Eranakulam

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട; പിടികൂടിയത് അഞ്ച് കിലോ

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ തൃശൂര്‍ ചാവക്കാട് സ്വദേശി ഷഹീല്‍ മുഹമ്മദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ഹാന്‍ഡ് ബേഗില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ഹാന്‍ഡ്ബാഗിനുള്ളില്‍ ചെറിയ പായ്ക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഷഹീലിനെ കേന്ദ്ര നാര്‍ക്കോട്ടിക്ക് ബ്യൂറോക്ക് കൈമാറി.

Latest