മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണിയുടെ ബെംഗളൂരുവിലെ വീട്ടില്‍ റെയ്ഡ്

Posted on: September 8, 2020 9:07 am | Last updated: September 8, 2020 at 9:08 am

ബെംഗളൂരു | മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിയുടെ ബെംഗളൂരുവിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെയാണ് പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്.

ഇന്നലെ ചോദ്യം ചെയ്യലിനായി ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടി ഹാജരായിരുന്നില്ല.