മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ആത്മീയ സംഗമവും നാളെ

Posted on: September 7, 2020 11:05 pm | Last updated: September 7, 2020 at 11:05 pm

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ നാളെ മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ആത്മീയ സംഗമവും ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7.15 ന് ആരംഭിക്കുന്ന പരിപാടിക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും.

മഅ്ദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിക്കും.

പരിപാടികള്‍ വീക്ഷിക്കുന്നതിനായി www.youtube.com/MadinAcademy

ALSO READ  ആത്മീയ പ്രഭയിലലിഞ്ഞ് ഓണ്‍ലൈനായി പതിനായിരങ്ങള്‍; മഅ്ദിന്‍ മുഹര്‍റം സമ്മേളനത്തിന് പ്രൗഢ സമാപനം