Connect with us

Travelogue

സൈക്കിൾ ഫ്രണ്ട്ലി പട്ടണം

Published

|

Last Updated

ചുമ്മാ വീട്ടിൽ ഇരിക്കുമ്പോൾ ഒരുൾ വിളി! എന്താ? സ്ട്രോബെറി പഴങ്ങൾ കഴിക്കണം. കൊട്ടേം സഞ്ചിയുമായി അപ്പോൾ തന്നെ ഇറങ്ങി. ഒരു ഫാമിലി ഫ്രണ്ടും കൂടെ കൂടി. ഒരു മണിക്കൂർ ട്രെയിൻ യാത്രക്കും രണ്ട് വഴിതെറ്റലുകളും രണ്ട് കിലോമീറ്റർ നടത്തവും കഴിഞ്ഞ് അവിടെയെത്തി. കിലോ മീേറ്റർസ് ആൻഡ്‌ കിലോ മീേറ്റർസ് പരന്നു കിടക്കുന്ന പാടങ്ങൾ. ദൂരെ നിന്നു തന്നെ പാടം കാണാം. ദൂരക്കാഴ്ചയില്ലാത്തവർക്ക് തിരിച്ചറിയാൻ സ്‌ട്രോബറിയുടെ മണം അങ്ങ് ദൂരെ വരെ കിട്ടും.

സ്വീഡനിൽ പൊതുവെ വേനൽ കാലത്തിന്റെ അവസാനം ബെറികൾ വിളയുന്ന കാലമാണ്. ഒരു ചെറിയ ഫീ അടച്ചാൽ കീടനാശിനി ചേർക്കാത്ത നല്ല തുടുത്ത ചൊങ്കൻ സ്ട്രോബെറികളെ പറിക്കാം.


സുന്ദരം സ്ട്രോബറിപ്പാടം

സ്വീഡന്റെ നാലാമത്തെ ഏറ്റവും വലിയ പട്ടണമാണ് ഉപ്‌സാല. സൈക്കിൾ ഫ്രണ്ട്‌ലി ആയൊരു പട്ടണമാണിത്. ഒരു മലമ്പ്രദേശമല്ല. മനോഹരമായ പുൽത്തകിടികളും ചെറുകുന്നുകളും നിറഞ്ഞയിടമാണ് ഉപ്സാല. സ്വീഡന്റെ ചരിത്രത്തിൽ വലിയ പങ്കുള്ള സ്ഥലം കൂടിയാണ് ഉപ്സാല.

നോക്കെത്താ ദൂരത്തോളം ഓട്സ്, ഗോതമ്പ് പാടങ്ങൾ നിറഞ്ഞ സ്ഥലമാണ് ഉപ്സാലയുടെ പ്രാന്തപ്രദേശങ്ങൾ. ഉപ്സാല സ്റ്റേഷനിൽ ഇറങ്ങി നൂറാം നമ്പർ ബസ് പിടിച്ചു “അർണ ബ്രൂ” എന്ന സ്ഥലത്തിറങ്ങി. ഇളം വെയിൽ, തണുത്ത കാറ്റ്. കാറ്റത്താടുന്ന സ്വർണവർണമുള്ള ഓട്സ്. അതി മനോഹരമായിരുന്നു ആ കാഴ്‌ച. അവിടെ നിന്നും രണ്ട് കി.മീ. നടക്കാനുണ്ട് ഫാമിലേക്ക്. എങ്കിലും ഈ കാലാവസ്ഥയിൽ ഈ കാഴ്ചകളുടെ ഇടയിലൂടെ നടക്കുമ്പോൾ ക്ഷീണം തോന്നിയതേയില്ല.

കുറച്ച്‌ നടന്നപ്പോഴേക്കും ഒരു അരുവി. അതിനു കരയിൽ കുറച്ചു സ്വീഡുകളിരുന്നു മീൻ പിടിക്കുന്നു. ഒരു വളവു തിരിഞ്ഞതും റോഡിന്റെ വലതു വശത്ത് പഴയ വീടുകളും ഫാമുകളും. അതിൽ ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നു. ഇടതു വശത്തു നോക്കെത്താദൂരത്തോളം പാടങ്ങൾ. അങ്ങകലെ സ്ട്രോബെറി പാടങ്ങൾ കാണാം. ഫാമിലേക്ക് ഇറങ്ങിയതും പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ ഓടി നടക്കുകയായിരുന്നു ഞങ്ങളെല്ലാം. സത്യത്തിൽ ഒരു ബെറി”വെറി” പിടിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ. രസകരമായ ഒരു കൊച്ചു യാത്ര.