പുതിയ കൊവിഡ് കേസുകളില്ല; ലക്ഷദ്വീപിലെ സ്‌കൂളുകള്‍ സെപ്തംബര്‍ 21 ന് തുറക്കും

Posted on: September 7, 2020 9:46 am | Last updated: September 7, 2020 at 1:26 pm

കവറത്തി | കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്‌കൂളുകള്‍ സെപ്തംബര്‍ 21 മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം. നിലവില്‍ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണിത്. എന്നാല്‍, ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവര്‍ത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം.

ഭരണകൂടം നിര്‍ദേശിക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാകര്‍ത്താക്കള്‍എഴുതി ഒപ്പിട്ട അനുമതി പത്രവുമായിട്ടായിരിക്കണം കുട്ടികള്‍ സ്‌കൂളില്‍ എത്തേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.