കൊച്ചി മെട്രോ ഇന്നു മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

Posted on: September 7, 2020 6:25 am | Last updated: September 7, 2020 at 9:48 am

കൊച്ചി | കൊച്ചി മെട്രോ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മെട്രോ ഇന്ന് രാവിലെ ഏഴു മുതലാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണമായും സുരക്ഷിതമായ യാത്ര മെട്രോ അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പം മൊട്രോ യാത്ര പേട്ട വരെ നീട്ടിയിട്ടുമുണ്ട്. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു സര്‍വീസ്. തൈക്കൂടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററും ദൂരമാണ് പേട്ടയിലേക്കുള്ളത്. സര്‍വീസ് നീളുന്നതോടെ 22 സ്റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും.