Connect with us

Covid19

പത്തനംതിട്ടയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 4,000 പേരില്‍; രോഗമുക്തരായവരുടെ എണ്ണം 3,071

Published

|

Last Updated

പത്തനംതിട്ട | ജില്ലയില്‍ ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത് 4,000 പേര്‍ക്ക്. ഇതില്‍ 2,544 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. രോഗമുക്തരായവരുടെ എണ്ണം 3,071 ആണ്. പത്തനംതിട്ട ജില്ലക്കാരായ 897 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 873 പേര്‍ ജില്ലയിലും 24 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ഇതുവരെ 29 പേര്‍ മരിച്ചു.

കൂടാതെ കൊവിഡ് ബാധിതരായ മൂന്ന് പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് 0.73 ശതമാനമാണ്. 78,050 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.9 ശതമാനമാണ്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ് ബാധിതരായ 17 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 923 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ ആണ്. പുതിയതായി 107 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 13,127 പേര്‍ നിരീക്ഷണത്തിലാണ്.

രോഗം സ്ഥിരീകരിച്ച 113 പേരില്‍ എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 94 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ രണ്ട് പേര്‍ക്ക് മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ കെ എ പി മൂന്നാം ബറ്റാലിയനിലെ പോലീസുകാരനുമാണ്.

കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്ന് ഇന്നലെയും 19 പേര്‍ക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതടക്കം ജില്ലയിലെ രോഗവ്യാപനം ആശങ്കപ്പെടുത്തുകയാണ്. ഈ മാസം പകുതിയോടെ ജില്ലയിലെ ദൈനംദിന കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം 5,000 കടക്കുമെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.