ആംബുലന്‍സ് പീഡനക്കേസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു; സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

Posted on: September 6, 2020 8:12 pm | Last updated: September 7, 2020 at 7:43 am

പത്തനംതിട്ട | ആറന്മുളയില്‍ ആംബുലന്‍സ് പീഡനക്കേസ് പ്രതിയെ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊവിഡ് പശ്ചാത്തലത്തില്‍, 108 ആംബുലന്‍സില്‍ തന്നെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. പ്രതിയെ പിപിഇ കിറ്റ് അണിയിച്ചിരുന്നു. തെളിവെടുപ്പിന് ശേഷം ഉടന്‍തന്നെ പോലീസ് പ്രതിയുമായി മടങ്ങി.

ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.അതേ സമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.