ഇടതുമുന്നണി പ്രവേശം: മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് റോഷി അഗസ്റ്റിന്‍

Posted on: September 6, 2020 4:06 pm | Last updated: September 6, 2020 at 4:06 pm

കോട്ടയം | കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. നിര്‍ണായക പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് റോഷി ഇക്കാര്യം പറഞ്ഞത്.

ധാര്‍മികതയുണ്ടെങ്കില്‍ യുഡിഎഫ് നല്‍കിയ എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ധാര്‍മികതയില്ലാതെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നു ചെയ്യാറില്ലെന്നും റോഷി മറുപടി നല്‍കി.
തങ്ങളെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി ആരും വോട്ടു ചോദിച്ചില്ല. വിപ്പ് ലംഘിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ എംഎല്‍എമാര്‍ക്കെതിരായ നടപടി ഇന്ന് ചേരുന്ന പാര്‍ട്ടി യോഗം തീരുമാനിക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.