വെഞ്ഞാറമൂട് കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍

Posted on: September 6, 2020 12:50 pm | Last updated: September 6, 2020 at 12:50 pm

തിരുവനന്തപുരം | വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഉണ്ടായതെന്നത് ശരിവക്കുന്നതാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കാത്ത സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുവരാന്‍ കേസന്വേഷണം സി ബി ഐക്കു വിടണം.

ഭീഷണി നേരിടുന്നവരാണെങ്കില്‍ എന്തിനാണ് അര്‍ധരാത്രി പുറത്തിറങ്ങിയതെന്ന് മുരളീധരന്‍ ചോദിച്ചു.
ബോംബ് നിര്‍മാണം കുടില്‍ വ്യവസായമായി കൊണ്ടുനടക്കുന്ന സി പി എം അതില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിട്ടില്ല. പോലീസിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനും മറ്റും നടക്കുന്ന അക്രമങ്ങളില്‍ തിരിച്ചടിക്കാത്തത് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു.