പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

Posted on: September 6, 2020 9:52 am | Last updated: September 6, 2020 at 9:54 am

തിരുവനന്തപുരം | രണ്ടു വര്‍ഷത്തെ പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സ് (2020-22) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 15 വൈകീട്ട് അഞ്ചു വരെയാണ് ബന്ധപ്പെട്ട പി പി ടി ടി ഐകളില്‍ അപേക്ഷകള്‍ സ്വീകരിക്കുക. നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ തയാറാക്കിയ അപേക്ഷയാണ് സമര്‍പ്പിക്കേണ്ട
ത്.

അപേക്ഷാ ഫോറവും പരീക്ഷാ വിജ്ഞാപനം, കോഴ്‌സ് നടത്താന്‍ അംഗീകാരം നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടിക തുടങ്ങിയ വിശദാംശങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in വെബ്‌സൈറ്റിലും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ  DGE Kerala ഫേസ്ബുക്ക് പേജിലും ലഭിക്കും.