Covid19
രാജ്യത്ത് 24 മണിക്കൂറിനിടെ 1,044 കൊവിഡ് മരണം; പുതുതായി രോഗബാധിതരായത് 90,600 പേര്‍

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 1,044 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 70,679 ആയി. 90,600 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 41,10,839 ആണ് രോഗബാധിതരായവരുടെ ആകെ എണ്ണം. 31,77,673 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ 8,83,862 പേരെയാണ് മഹാമാരി പിടികൂടിയത്. 26,276 പേരുടെ ജീവന്‍ പൊലിഞ്ഞു. 6,36,574 പേര്‍ക്ക് രോഗം ഭേദമായി. ആന്ധ്ര പ്രദേശ് (സ്ഥിരീകരിച്ചത്: 4,87,331, മരണം: 4,347), തമിഴ്‌നാട് (4,57,697- 7,751), കര്‍ണാടക (3,89,232- 6,298), യു പി (2,59,765- 3,843) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
---- facebook comment plugin here -----