രാജ്യസഭാംഗത്വം രാജിവക്കാനുള്ള നീക്കവുമായി ജോസ് കെ മാണി

Posted on: September 6, 2020 8:30 am | Last updated: September 6, 2020 at 12:12 pm

കോട്ടയം | കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും. എല്‍ ഡി എഫ് പ്രവേശം സജീവ ചര്‍ച്ചയിലിരിക്കെയാണ് ഈ നീക്കം. ഇടതു മുന്നണിയില്‍ പ്രവേശിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉറപ്പിക്കുകയെന്നതാണ് ജോസ് കെ മാണി വിഭാഗം ലക്ഷ്യമിടുന്നത്. പാലാ സീറ്റിന് പകരം ജോസ് കെ മാണി ഒഴിയുന്ന രാജ്യസഭാസീറ്റ് നല്‍കി എന്‍ സി പിയെ അനുനയിപ്പിക്കാന്‍് ഇടതു മുന്നണിയില്‍ നീക്കം നടക്കുന്നുണ്ട്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ വേണ്ടെന്ന നിലപാട് സി പി ഐ മയപ്പെടുത്തിയിട്ടുണ്ട്. സി പി ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഇടതുമുന്നണി യോഗം ചേര്‍ന്ന് ധാരണയുണ്ടാക്കും.

എല്‍ ഡി എഫ് പ്രവേശം ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജോസ് കെ മാണി വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.