Connect with us

Kerala

എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി നിര്യാതനായി

Published

|

Last Updated

കാസര്‍കോട് | എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി (78) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അന്ത്യം. ഭരണഘടനാ ഭേദഗതി നിയമത്തിനും ഇ എം എസ് സര്‍ക്കാറിന്റെ ഭൂപരിഷ്‌ക്കരണ നിയമത്തിനുമെതിരെ അദ്ദേഹം നടത്തിയ നിയമ പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. ഭൂപരിഷ്‌ക്കരണ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുത് എന്ന സുപ്രധാന വിധി യിലേക്ക് നയിച്ച കേസിലായിരുന്നു കേശവാനന്ദ ഭാരതി കേസിലെ ഹരജിക്കാരനായിരുന്നു അദ്ദേഹം.

മഞ്ചത്തായ ശ്രീധരഭട്ട്-പദ്മാവതിയമ്മ ദമ്പതികളുടെ മകനായ കേശവാനന്ദ 1960 നവംബര്‍ 14 ന് ആണ് എടനീര്‍ മഠാധിപതിയായത്. 19 ാം വയസ്സിലായിരുന്നു ഇത്.
ചരിത്രം കുറിച്ച കേസുകളില്‍ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിനായി കേശവാനന്ദയുടെ നേതൃത്വത്തില്‍ സുപ്രീം കോടതിയില്‍ നടന്നത്. ദി കേശവാനന്ദ കേസ് എന്നാണ് നിയമവൃത്തങ്ങളില്‍ ഇത് അറിയപ്പെടുന്നതു തന്നെ. 1971 ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്‌ക്കരണ നിയമവും 1971 ലെ കേരളാ ഭൂപരിഷ്‌ക്കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹരജിയിലൂടെ ചോദ്യം ചെയ്തത്. 13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ ബഞ്ച് 66 ദിവസം കേസില്‍ വിചാരണ നടത്തിയെന്നതും ചരിത്രമായി. അവസാനം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഭേദഗതി ചെയ്യാനാകില്ലെന്ന് 1973 ഏപ്രില്‍ 24 ന് പരമോന്നത കോടതി വിധിക്കുകയായിരുന്നു.