Connect with us

Gulf

ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് ധാരാളം യാത്രക്കാര്‍

Published

|

Last Updated

ദുബൈ | ഇന്ത്യയില്‍ നിന്ന് യു എ ഇയില്‍ എത്താനുള്ള തടസ്സങ്ങളെല്ലാം നീങ്ങുന്നതോടെ ധാരാളം യാത്രക്കാര്‍ ഇമാറാത്തിലേക്ക് വരുന്നുണ്ടെന്നു അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ യു എ ഇയിലേക്കെത്തുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയാണിത്.

അടുത്തിടെ ഇന്ത്യയില്‍ നിന്ന് യാത്രക്കാരുടെ സ്ഥിരമായ ഒഴുക്കുണ്ടെന്ന് നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്റുമാരും ചൂണ്ടിക്കാട്ടി. യു എ ഇ താമസ, സന്ദര്‍ശക വിസക്കാര്‍ക്കു ഇപ്പോള്‍ അനുമതികള്‍ എളുപ്പത്തില്‍ ലഭിക്കുന്നുണ്ടെന്ന് ദുബൈ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലെ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു. “നിറയെ യാത്രക്കാരെ വഹിച്ചാണ് വിമാനങ്ങള്‍ വരുന്നത്,” ഇന്ത്യയും യു എ ഇയും തമ്മില്‍ എയര്‍ ബബ്ബിള്‍ രൂപംകൊണ്ടതിനാല്‍ 70,000 മുതല്‍ 80,000 വരെ താമസ വിസക്കാര്‍ ഇതിനകം രാജ്യത്തേക്ക് മടങ്ങിയിട്ടുണ്ട്.

യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നതില്‍ അല്‍പ്പം മടി കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രാ നിരക്ക് കുറവാണ്. ഇന്ത്യന്‍, യു എ ഇ വിമാനക്കമ്പനികളില്‍ പ്രതിദിനം 8,000 മുതല്‍ 9,000 വരെ സീറ്റുകള്‍ ലഭ്യമാണ്. ഏകദേശം 3,000 യാത്രക്കാര്‍ ദിവസവും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

നാട്ടിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ ഇനി അവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രവാസികള്‍ക്ക് ഹ്രസ്വ അടിയന്തര യാത്ര എളുപ്പമായി. എന്നിരുന്നാലും, യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ക്വാറന്റൈന്‍ നിര്‍മാണ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം.

Latest