Connect with us

Covid19

കൊവിഡ്: അടൂരില്‍ ആശങ്കപ്പെടുത്തി രോഗ വ്യാപനം

Published

|

Last Updated

പത്തനംതിട്ട | അടൂര്‍, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ വിവിധ പ്രദേശങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നത് പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നു. ജില്ലയില്‍ 148 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 115 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 19 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥീരീകരിച്ചിട്ടുണ്ട്. കടക്കാട് ക്ലസ്റ്ററില്‍ നിന്ന് 28 പേര്‍ക്ക് കൂടി രോഗം പടര്‍ന്നു. എങ്കിലും രോഗപ്പകര്‍ച്ച നിയന്ത്രിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 3887 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2450 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 82 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2950 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 907 പേര്‍ രോഗികളായിട്ടുണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ് ബാധിതരായ 15 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ആകെ 12,647 പേര്‍ നിരീക്ഷണത്തിലാണ്. 1366 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.69 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.8 ശതമാനമാണ്.

Latest