കൊവിഡ് 19: സഊദിയില്‍ 34 മരണം, 779 പേര്‍ക്ക് കൂടി രോഗമുക്തി

Posted on: September 5, 2020 9:49 pm | Last updated: September 5, 2020 at 9:49 pm

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 34 പേര്‍ മരിക്കുകയും 779 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജിദ്ദ, മക്ക, അബഹ അഞ്ച് വീതം, ഹുഫൂഫ് 3, റിയാദ്, അല്‍ റഫഹ, ഹഫര്‍ അല്‍ ബാത്തിന്‍ രണ്ട് വീതം, ഖമീസ് മുശൈത്ത്, ബുറൈദ, തായിഫ്, അല്‍ ബൈഷ്, സബിയ, ജിസാന്‍, മഹായില്‍ അസീര്‍, അല്‍ നമാസ്, ഖല്‍വ, അല്‍ അര്‍ദ ഒന്ന് വീതം എന്നിങ്ങനെയാണ് ശനിയാഴ്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 4049 ആയി.

രാജ്യത്ത് ഇതുവരെ 319,932 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 295,842 പേര്‍ രോഗമുക്തി നേടി. നിലവില്‍ 20,041 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1470 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ALSO READ  സഊദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം; ശ്രമം സഖ്യസേന തകര്‍ത്തു