Kerala
മലപ്പുറത്ത് ലീഗില്‍ വിഭാഗീയത രൂക്ഷമാവുന്നു; കരിപ്പൂര്‍ മേഖല ഓഫീസ് നാല് പൂട്ടിട്ട് പൂട്ടി പ്രവര്‍ത്തകര്‍
മണ്ഡലം പ്രസിഡന്റ് വി പി അബ്ദുല്‍ ഹമീദ് നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക് കരിങ്കൊടി കാണിക്കുമെന്നും പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി
മലപ്പുറം | തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മലപ്പുറത്ത് മുസ്്‌ലിം ലീഗില്‍ പൊട്ടിപ്പുറപ്പെട്ട വിഭാഗീയത രൂക്ഷമാവുന്നു. കരിപ്പൂര്‍ മേഖല മുസ്ലിം ലീഗ് ഓഫീസിന് നാല് പൂട്ടിട്ട് പൂട്ടി പ്രവര്‍ത്തകര്‍. മണ്ഡലം പ്രസിഡന്റ് വി പി അബ്ദുല്‍ ഹമീദ് നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക് കരിങ്കൊടി കാണിക്കുമെന്നും പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.
മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ രംഗത്തുവരുന്നത്. വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയെ മണ്ഡലം കമ്മറ്റി മാറ്റിയതും വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി 22 വോട്ടിനു പരാജയപെട്ടതും വിഭാഗീയ രൂക്ഷമാക്കി.



