ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗില്‍ ആന്ധ്ര ഒന്നാമത്

Posted on: September 5, 2020 7:10 pm | Last updated: September 5, 2020 at 7:10 pm

ന്യൂഡല്‍ഹി | രാജ്യത്തെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗി്(2019)ല്‍ ആന്ധ്രാ പ്രദേശ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഉത്തര്‍ പ്രദേശും തെലങ്കാനയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. വാണിജ്യ മന്ത്രാലയമാണ് സ്റ്റേറ്റ് ബിസിനസ്സ് റിഫോം ആക്ഷന്‍ പ്ലാന്‍ റാങ്കിംഗ് തയ്യാറാക്കിയത്.

വടക്കേ ഇന്ത്യയില്‍ നിന്ന് ഉത്തര്‍ പ്രദേശ്, ദക്ഷിണേന്ത്യയില്‍ നിന്ന് ആന്ധ്രാ പ്രദേശ്, കിഴക്ക് മേഖലയില്‍ പശ്ചിമ ബംഗാള്‍, പശ്ചിമേന്ത്യയില്‍ മധ്യപ്രദേശ്, വടക്കുകിഴക്കന്‍ മേഖലയില്‍ അസ്സാം, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹി എന്നിവയാണ് ആദ്യസ്ഥാനങ്ങളില്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്.

ബിസിനസ്സ് പരിഷ്‌കരണ കര്‍മ പദ്ധതി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയത്. ഏകജാലക സംവിധാനം, തൊഴില്‍ നിയമ പരിഷ്‌കരണം, തര്‍ക്കവ്യവഹാര നിയമത്തിലെ പരിഷ്‌കാരം എന്നിവയിലൂടെ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം കൊണ്ടുവരുന്നുണ്ടെന്ന് സഹമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

ALSO READ  വോഡാഫോണ്‍- ഐഡിയക്ക് ജീവശ്വാസമാകാന്‍ ആമസോണും വെരിസോണും