ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തല്‍: മുഖ്യമന്ത്രി

Posted on: September 5, 2020 6:45 pm | Last updated: September 6, 2020 at 8:11 am

തിരുവനന്തപുരം | ഏത് ഉപതിരഞ്ഞെടുപ്പും നിലവിലുള്ള സര്‍ക്കാറിന്റെ വിലയിരുത്തല്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചവറ, കുട്ടനാട് തിരഞ്ഞെടുപ്പുകളും ആ നിലക്ക് തന്നെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ കമ്മീഷനാണ് വ്യക്തമായ നിലപാട് കൈക്കൊള്ളേണ്ടത്. തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ തീരുമാനമെങ്കില്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. സാങ്കേതികമായി അടുത്ത തിരഞ്ഞെടുപ്പ് വരെയാണ് എം എല്‍ എയുടെ കാലാവധി. എന്നാല്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ പരമാവധി ഏപ്രില്‍ വരെയെ അവസരം ഉണ്ടാകൂ. അതിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരും. ഇതെല്ലാം പരിശോധിച്ചാകും കമ്മീഷന്‍ തീരുമാനം എടുക്കുക. സര്‍ക്കാര്‍ ഈ വിഷശയത്തില്‍ ഒരു ആശങ്കയും അറിയിക്കില്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ സര്‍ക്കാറും മുന്നണിയും സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.