കൊവിഡ് പ്രതിരോധത്തില്‍ മികവ് നിലനിര്‍ത്തി കേരളം

Posted on: September 5, 2020 6:35 pm | Last updated: September 5, 2020 at 7:26 pm

തിരുവനന്തപുരം | മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധം ഏറ്റവും മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . കേരളത്തില്‍ 22 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് 4.3 ആണ്. രോഗവ്യാപനം പരമാവധി പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തില്‍.
കേരളത്തില്‍ കേസ്/ മില്ല്യണ്‍ 2168ഉം ഡെത്ത്/ മില്ല്യണ്‍ 8.4ഉമാണ്. ഓണാവധി കഴിഞ്ഞതോടെ ജാഗ്രത കൂടുല്‍ വേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.