സുശാന്ത് സിംഗിന്റെ മരണം: ഷോവിക് ചക്രബർത്തിയെയും സാമുവൽ മിറാൻഡയെയും കസ്റ്റഡിയിൽ വിട്ടു

Posted on: September 5, 2020 5:37 pm | Last updated: September 5, 2020 at 6:10 pm

മുംബൈ| ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി റിയാ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയെയും ഈ മാസം ഒമ്പത് വരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. നാളെ റിയയെയും ഷോവികിനെയും ഒരുമിച്ച് ചോദ്യംചെയ്യുമെന്ന് എൻ സി ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അറിയിച്ചു.

റിയയുടെ നിർദേശപ്രകാരം താൻ മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന് ചോദ്യംചെയ്യലിനിടെ ഷോവിക് സമ്മതിച്ചിട്ടുണ്ട്. സുശാന്തിന് മാത്രമല്ല മറ്റ് ചില ബോളിവുഡ് താരങ്ങൾക്കും ഇവർ മയക്കുമരുന്ന് നൽകിയിരുന്നതായി എൻ സി ബി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെയാണ് ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്തതിനും വിൽപ്പന നടത്തിയതിനും ഷോവിക് ചക്രബർത്തിയെയും സാമുവൽ മിറാൻഡയെയും എൻ സി ബി അറസ്റ്റ് ചെയ്തത്.

 

ALSO READ  സുശാന്ത് കേസ്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ സമയം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോ. സുധീര്‍ ഗുപ്ത