സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി

Posted on: September 5, 2020 8:31 am | Last updated: September 5, 2020 at 12:04 pm

കാസര്‍കോട്‌/ ആലപ്പുഴ | സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. കാസര്‍കോട്‌, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് 18 നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു .ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.

ആലപ്പുഴയില്‍ മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.