അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

Posted on: September 4, 2020 11:17 pm | Last updated: September 4, 2020 at 11:17 pm

അട്ടപ്പാടി | പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പലകയൂര്‍ സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ നില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഒന്നര കിലോയില്‍ താഴെ മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. ഇതോടെ അട്ടപ്പാടിയിലെ ശിശുമരണം 11 ആയി.