കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചത് മകന്‍; സി പി എമ്മിനെ കുടുക്കാന്‍ ചെയ്തതെന്ന് മൊഴി

Posted on: September 4, 2020 9:13 pm | Last updated: September 4, 2020 at 9:13 pm

തിരുവനന്തപുരം | തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ച കേസില്‍ മകന്‍ നിഖില്‍ കൃഷ്ണ അറസ്റ്റില്‍. പൂന്തുറ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സി പി എമ്മിനെ കുടുക്കാനായി താന്‍ തന്നെ സ്വന്തം വീടിന് ആക്രമിക്കുകയായിരുന്നുവെന്ന് നിഖില്‍ പോലീസിന് മൊഴി നല്‍കി.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സി പി എം പ്രവര്‍ത്തകര്‍ വീടിനു നേരെ ആക്രമണം നടത്തി എന്നായിരുന്നു കെ പി സി സി അംഗമായ ലീന പറഞ്ഞിരുന്നത്. ഇക്കാര്യമുന്നയിച്ച് അവര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതും പ്രതിപക്ഷ നേതാക്കള്‍ വീട് സന്ദര്‍ശിച്ചതുമെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിഖില്‍ കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.