Connect with us

Kerala

കാസര്‍കോട് 18.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published

|

Last Updated

 കാസര്‍കോട് | ജില്ലയിലെ മൊറാത്തണയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 18.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മൊറാത്തണ സ്വദേശി ജാബിറാണ് അറസ്റ്റിലായത്. മൊറാത്തണയിലെ കേരള ഹൗസ് എന്ന അപാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് വലിയ ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കാസര്‍കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്.