ലോകത്തെ കൊവിഡ് കേസ് 2.64 കോടി കടന്നു; പൊലിഞ്ഞത് 873167 ജീവനുകള്‍

Posted on: September 4, 2020 8:58 am | Last updated: September 4, 2020 at 10:14 am

വാഷിംഗ്ടണ്‍ | കൊവിഡ് മഹാമാരി മൂലം ലോകത്ത് രോഗത്തിന്റെ പിടിയിലാകുന്നവരുടെ എണ്ണം 26,465,315 ആയി. 873,167 പേര്‍ക്ക് വൈറസ് മൂലം ജീവനും നഷ്ടപ്പെട്ടു. 18,660,122 പേര്‍ വൈറസിന്റെ പിടിയില്‍ നിന്നും രോഗമുക്തി കൈവരിച്ചത് ആശ്വാസമേകുന്നതാണ്. എന്നാല്‍ പുതിയ കേസുകളുടെ കാര്യത്തില്‍ ഓരോ ദിവസം കഴിയുന്തോറും കാര്യമായ കുറവില്ലാത്തത് ആശങ്കയേറ്റുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 6,335,244 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 191,058 പേരാണ് ഇതുവരെ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലും കൊവിഡ് രൂക്ഷമാകുകയാണ്. 4,046,150 പേര്‍ക്കാണ് ബ്രസീലില്‍ ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. 124,729 പേര്‍ വൈറസ് മൂലം ബ്രസീലില്‍ മരണപ്പെടുകയും ചെയ്തു.