തമിഴ്‌നാട്ടില്‍ ആദ്യമായി കൊവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

Posted on: September 3, 2020 9:09 pm | Last updated: September 4, 2020 at 7:56 am

ചെന്നൈ |  കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതിന് ശേഷം ആദ്യമായി തമിഴ്നാട്ടില്‍ പുതിയ രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തി കേസുകള്‍. 5,892 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6,110 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായത്.
ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,45,851 ആയി. ഇതില്‍ 3,86,173 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനിടെയുണ്ടായ 92 മരണം അടക്കം 7,608 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി.

തലസ്ഥാനമായ ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. 968 പേര്‍ക്കാണ് ഇന്ന് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെചെന്നൈയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,38,724 ആയി.