Covid19
റസ്‌റ്റോറന്റിന്റെ സൗജന്യ വൈഫൈ ഉപയോഗിച്ച് പഠിക്കുന്ന കുട്ടികള്‍ നൊമ്പരമാകുന്നു

ന്യൂയോര്‍ക്ക് | കൊവിഡ് കാലമായതോടെ ലോകത്തെ മിക്ക സ്ഥലങ്ങളിലും കുട്ടികള്‍ വീട്ടിലിരുന്നാണ് പഠനം. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കിലും ഓണ്‍ലൈന്‍ പഠനത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഈ ചെലവ് വഹിക്കാനാകാത്ത നിരവധി കുടുംബങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അമേരിക്കയിലും സ്ഥിതി ഭിന്നമല്ല എന്നാണ് ഈ വാര്‍ത്ത തെളിയിക്കുന്നത്.
രണ്ട് പെണ്‍കുട്ടികള്‍ അമേരിക്കയിലെ ഒരു റസ്റ്റോറന്റിന്റെ മുന്നിലിരുന്ന് അവിടെ നിന്നുള്ള സൗജന്യ വൈഫൈ ഉപയോഗിച്ച് പഠിക്കുന്ന ചിത്രമാണ് ഏറെ നൊമ്പരപ്പെടുത്തുന്നത്. കാലിഫോര്‍ണിയയിലെ ടാകോ ബെല്‍ എന്ന ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്തിരുന്ന് പഠിക്കുന്ന കുട്ടികളുടെ ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി 1.40 ലക്ഷം ഡോളര്‍ ഓണ്‍ലൈനിലൂടെ സമാഹരിച്ചു. ശരിയായ ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും കുട്ടികള്‍ക്ക് നല്‍കാന്‍ സാമ്പത്തിക സ്ഥിതിയില്ലാത്ത എത്രയോ കുടുംബങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ടെന്ന വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം കൂടിയാണ് ഈ കുട്ടികളുടെ ചിത്രം നല്‍കുന്ന സന്ദേശം. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കുട്ടികള്‍ താമസിക്കുന്ന മോണ്ടറി കൗണ്ടി അധികൃതര്‍ കുടുംബത്തിന് ഇന്റര്‍നെറ്റ് ഹോട്ട്‌സ്‌പോട്ട് നല്‍കി.